Saturday 26 April 2008

എന്‍റെ മുക്കുറ്റി പൂക്കള്‍ ...

ഒരു മുക്കുറ്റിപൂവ് കാണാന്‍ തോന്നുന്നു ..
മഞ്ഞ നിറത്തില്‍ കാണുന്ന പൂക്കളാണ് ,ഒരു നീണ്ട തണ്ടില്‍ ഒന്നോ രണ്ടോ പൂക്കള്‍ അതില്‍ കൂടാറില്ല .ഓണക്കാലത്ത്‌ ആണ് അവയെ അധികവും കണ്ടിട്ടുള്ളത് .. അപ്പോള്‍ മാത്രമെ ഞാന്‍‌ ശ്രദ്ടിചിട്ടുല്ല് ..
പക്ഷെ ഇപ്പോള്‍ എനിക്കവയെ കാണാന്‍ തോന്നുന്നു...
നഷ്ടപെടുംബോഴാണല്ലോ എന്തിനെ പറ്റിയും നാം വേദനിക്കുക ..
.. ഓണം.. വിഷു..എല്ലാം ഇന്നു അങ്ങിനെ തന്നെ...(വെറും ഓര്‍മകള്‍ മാത്രം...) .

മണവും ചന്തവും ഇല്ലാത്ത മുക്കുറ്റി പൂക്കള്‍ ..
.... പല വര്ന്നങ്ങലാല്‍ അനുഗ്രഹീതരായ പൂക്കളാല്‍ തീര്‍ത്ത കളത്തിനു നടുവില്‍ ഞങ്ങള്‍ അവനെ സ്ഥാപിക്കുമായിരുന്നു ... ആ ഇത്തിരി കുഞ്ഞന്‍ മറ്റു പൂക്കളുടെ രാജാവായി അങ്ങിനെ വാണിരുന്നു ....
എന്‍റെ മുക്കുറ്റി പൂക്കളെ, നിങ്ങള്ക്ക് മുന്‍പില്‍ സമര്‍പ്പണം ...