Friday 24 October 2008

ഇനി എന്റെ ഊഴം..




ഇനി എന്റെ ഊഴം ,സ്നേഹിക്കപ്പെടാന്‍ താലോളിക്കപ്പെടാന്‍ ,


ഇനി എന്റെ ഊഴം,എനിക്ക് തണലായി നില്‍ക്കുന്നവര്‍ക്ക് തണലായി

ഇനി എന്റെ ഊഴം , ഞാന്‍ കാണും ഈ ലോകത്തെ, ഇന്നുള്ളവര്‍ക്ക് കാണാക്കനിയായതും ഞാന്‍ കാണും ,


ഇനി എന്റെ ഊഴം , ഉലകത്തിനു ചന്തം പകരാന്‍ ഇനി ഞാനും ,കരിഞ്ഞമരുന്ന മുന്‍ഗാമികളെ ഓര്‍മകളിലേക്ക് മാറ്റി ഇവിടെ പുതിയ കാഴ്ചയായി ,


ഇനി എന്റെ ഊഴം, നാളേക്ക് വേണ്ടി പാടാന്‍ , ഇന്നലഖ്‌ാലെപറ്റി പറയാന്‍


ഇനി എന്റെ ഊഴം , പറന്നു വരുന്ന വണ്ടുകള്‍ക്ക് തേന്‍ നുകരാന്‍


ഇനി എന്റെ ഊഴം ,വാര്‍ത്തെടുക്കാന്‍ പുതിയ മൊട്ടുകളെ ,


പിന്നെ എന്റെ ഊഴം ,കരിഞ്ഞുണങ്ങാന്‍ ,അടര്‍ന്നു വീഴാന്‍ ,ഈ മണ്ണിനു വളമാകാന്‍ ...


മൊട്ടു:ഞാനാണ് നായകന്‍

Saturday 30 August 2008

മാറ്റം ..

സര്ഗ്ഗശേഷി ഇല്ലാത്തതു കൊണ്ട് എന്റെ പേന വലിച്ചെറിഞ്ഞു....എന്റെ മൊബൈല് കാമറ കയ്യിലെടുത്തു ...

Wednesday 9 July 2008

നന്ദികേശ് അംബലം . ബംഗളുരു

Monday 16 June 2008


എന്റെ കേരളം .. എന്റെ കണ്ണിലൂടെ ..

Monday 9 June 2008


mazhayethum munpe.. thootha

...


a view from perinthalmanna

Saturday 26 April 2008

എന്‍റെ മുക്കുറ്റി പൂക്കള്‍ ...

ഒരു മുക്കുറ്റിപൂവ് കാണാന്‍ തോന്നുന്നു ..
മഞ്ഞ നിറത്തില്‍ കാണുന്ന പൂക്കളാണ് ,ഒരു നീണ്ട തണ്ടില്‍ ഒന്നോ രണ്ടോ പൂക്കള്‍ അതില്‍ കൂടാറില്ല .ഓണക്കാലത്ത്‌ ആണ് അവയെ അധികവും കണ്ടിട്ടുള്ളത് .. അപ്പോള്‍ മാത്രമെ ഞാന്‍‌ ശ്രദ്ടിചിട്ടുല്ല് ..
പക്ഷെ ഇപ്പോള്‍ എനിക്കവയെ കാണാന്‍ തോന്നുന്നു...
നഷ്ടപെടുംബോഴാണല്ലോ എന്തിനെ പറ്റിയും നാം വേദനിക്കുക ..
.. ഓണം.. വിഷു..എല്ലാം ഇന്നു അങ്ങിനെ തന്നെ...(വെറും ഓര്‍മകള്‍ മാത്രം...) .

മണവും ചന്തവും ഇല്ലാത്ത മുക്കുറ്റി പൂക്കള്‍ ..
.... പല വര്ന്നങ്ങലാല്‍ അനുഗ്രഹീതരായ പൂക്കളാല്‍ തീര്‍ത്ത കളത്തിനു നടുവില്‍ ഞങ്ങള്‍ അവനെ സ്ഥാപിക്കുമായിരുന്നു ... ആ ഇത്തിരി കുഞ്ഞന്‍ മറ്റു പൂക്കളുടെ രാജാവായി അങ്ങിനെ വാണിരുന്നു ....
എന്‍റെ മുക്കുറ്റി പൂക്കളെ, നിങ്ങള്ക്ക് മുന്‍പില്‍ സമര്‍പ്പണം ...