Friday 24 October 2008

ഇനി എന്റെ ഊഴം..




ഇനി എന്റെ ഊഴം ,സ്നേഹിക്കപ്പെടാന്‍ താലോളിക്കപ്പെടാന്‍ ,


ഇനി എന്റെ ഊഴം,എനിക്ക് തണലായി നില്‍ക്കുന്നവര്‍ക്ക് തണലായി

ഇനി എന്റെ ഊഴം , ഞാന്‍ കാണും ഈ ലോകത്തെ, ഇന്നുള്ളവര്‍ക്ക് കാണാക്കനിയായതും ഞാന്‍ കാണും ,


ഇനി എന്റെ ഊഴം , ഉലകത്തിനു ചന്തം പകരാന്‍ ഇനി ഞാനും ,കരിഞ്ഞമരുന്ന മുന്‍ഗാമികളെ ഓര്‍മകളിലേക്ക് മാറ്റി ഇവിടെ പുതിയ കാഴ്ചയായി ,


ഇനി എന്റെ ഊഴം, നാളേക്ക് വേണ്ടി പാടാന്‍ , ഇന്നലഖ്‌ാലെപറ്റി പറയാന്‍


ഇനി എന്റെ ഊഴം , പറന്നു വരുന്ന വണ്ടുകള്‍ക്ക് തേന്‍ നുകരാന്‍


ഇനി എന്റെ ഊഴം ,വാര്‍ത്തെടുക്കാന്‍ പുതിയ മൊട്ടുകളെ ,


പിന്നെ എന്റെ ഊഴം ,കരിഞ്ഞുണങ്ങാന്‍ ,അടര്‍ന്നു വീഴാന്‍ ,ഈ മണ്ണിനു വളമാകാന്‍ ...


മൊട്ടു:ഞാനാണ് നായകന്‍

19 comments:

oru mukkutti poovu said...

ഈ മൊട്ടു കണ്ടപ്പോള്‍ തോന്നിയതാണ് ...
ഇവിടെയും ഒരു മൊട്ടു വിരിയുന്നു .....

smitha adharsh said...

എല്ലാം പ്രകൃതി നിയമങ്ങള്‍..ഓരോന്നായി പാലിക്കപ്പെട്ടല്ലേ പറ്റൂ..ഈ മൊട്ടും,വിടരട്ടെ..പൂവാകട്ടെ..സൌരഭ്യം പരത്തട്ടെ..ലോകത്തിനു സൌന്ദര്യം കൂട്ടട്ടെ...ഒടുവില്‍..സമയമാകുമ്പോള്‍..
കൊള്ളാം കേട്ടോ..ചിന്തിപ്പിക്കുന്ന വരികള്‍.നന്നായിരിക്കുന്നു.

smitha adharsh said...

കൊള്ളാം..നന്നായിട്ടുണ്ട്.വേറിട്ടൊരു ചിന്ത.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഇനി എന്റെ ഊഴം, ഇതിലൊരു കല്ലിടാന്‍.
നല്ലതോചീത്തതോന്നല്ല വിഷയം.നല്ലതുംചീത്തതും വേണം. ഇതിനെ നല്ലതിന്റെ കൂടെക്കൂട്ടാം.
ഇനി നിന്റെ ഊഴം, ഇതിനേക്കാള്‍ നന്നക്കാനും താളം വരുത്താനും.
കാണാം.

oru mukkutti poovu said...

സ്മിത്ത് : വായിച്ചതിനും കമന്റിയതിനും നന്ദിട്ടോ..

കുരുത്തം കെട്ടവന്റെ വാക്കുകള്‍ക്ക് നന്ദി ... എഴുതാനുള്ള ശ്രമം ആണ് ...

panchami pavithran said...

good lines

Jayasree Lakshmy Kumar said...

കൊള്ളാം

അനില്‍@ബ്ലോഗ് // anil said...

ഇത് അഗ്രിഗേറ്റുകള്‍ കാണിക്കുന്നില്ലല്ലോ.

ആശംസകള്‍

അനില്‍@ബ്ലോഗ് // anil said...

രണ്ടു നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നു.

1. കമന്റ് മോഡറേഷന്‍ അത്യാവശ്യമാണോ എന്നു ആലോചിക്കണം.

2. വേഡ് വേരിഫിക്കേഷന്‍ ഒഴിവാക്കണം.

വ്യക്തിപരമായ അഭിപ്രായമാണ്

ശ്രീ said...

കൊള്ളാം ട്ടോ.

അക്ഷരത്തെറ്റുകള്‍ കുറച്ചു കൂടി ശ്രദ്ധിയ്ക്കുമല്ലോ.

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു.

oru mukkutti poovu said...

പഞ്ചമി,ലക്ഷ്മി വന്നതിനും വായിച്ചതിനും നന്ദി .
അനില്‍ : സമയം ബ്ലോഗിന് വേണ്ടി ചിലവാക്കാറില്ല , മനപൂര്‍വ്വം ഞാന്‍ ഒന്നും സെറ്റ് ചെയ്തിട്ടില്ല ,
ഇവിടെ വരുന്നു വല്ലതും ഉണ്ടെങ്കില്‍ പോസ്റ്റ് ചെയ്യുന്നു,വായിക്കുന്നു പോകുന്നു...എന്തായാലും താന്കള്‍ പറഞ്ഞത് ഞാന്‍ സ്വീകരിച്ചിരിക്കുന്നു ... മാറ്റങ്ങള്‍ വരുത്തിയതു ശ്രദ്ധിക്കുമല്ലോ...ഉപദേശങ്ങള്‍ ഇനിയും പ്രതിക്ഷിക്കുന്നു ... നന്ദി
ശ്രീ : അക്ഷരതെറ്റുകള്‍ മനപൂര്‍വ്വം അല്ല... മാറ്റാന്‍ ശ്രമിച്ചു ചിലത് ശരിയാകുന്നില്ല .. sorry

sv: thanku verymuch.

അനില്‍@ബ്ലോഗ് // anil said...

മലയാളം ടൈപ്പ് ചെയ്യാന്‍ ഗൂഗിള്‍ “ട്രാന്‍സ് ലിറ്ററേഷനാണ്“ ഉപയോഗിക്കുന്നത് എന്നു തോന്നുന്നു. അതിനേക്കാള്‍ സുഖം കീമാന്‍ പോലെയുള്ള സൊഫ്റ്റ്വെയര്‍കള്‍ ഉപയോഗിക്കുന്നതാണ്.(ഞാന്‍ അതാണ് ഉപയോഗിക്കുന്നത്).

ഓഫ്ഫ് ടൊപിക്:
ഒരു മെയില്‍ അയക്കാമോ anilatblog@gmail.com

oru mukkutti poovu said...

അനില്‍ : ഞാ‍ന്‍ ഇതുവരെ അതിനു പിന്നലെ പൊയിട്ടില്ല
ഞാന്‍ ശ്രമിക്കാം..മെയില്‍ താമസിയതെ അയക്കാ‍ം

oru mukkutti poovu said...

thank u

suresh gopu said...

your cousin gv this link 2 me...
good..really good.
I think,ur thoughts r rather gr8 than the so called common photographs...so,don't throw ur pen.try to write something..ok

suresh gopu said...

4gt 2 say that "ini ente oozham" is really fantastic.
Sorry,I don't knw 2 type in malayalam ..

oru mukkutti poovu said...

thank u suresh

Sureshkumar Punjhayil said...

Uzangal eppozum marivarum...!!

Manoharam, Ashamsakal...!!!