
പൂക്കളം
Friday, 24 October 2008
ഇനി എന്റെ ഊഴം..

ഇനി എന്റെ ഊഴം ,സ്നേഹിക്കപ്പെടാന്‍ താലോളിക്കപ്പെടാന്‍ ,
ഇനി എന്റെ ഊഴം,എനിക്ക് തണലായി നില്‍ക്കുന്നവര്‍ക്ക് തണലായി
ഇനി എന്റെ ഊഴം , ഞാന്‍ കാണും ഈ ലോകത്തെ, ഇന്നുള്ളവര്‍ക്ക് കാണാക്കനിയായതും ഞാന്‍ കാണും ,
ഇനി എന്റെ ഊഴം , ഉലകത്തിനു ചന്തം പകരാന്‍ ഇനി ഞാനും ,കരിഞ്ഞമരുന്ന മുന്‍ഗാമികളെ ഓര്‍മകളിലേക്ക് മാറ്റി ഇവിടെ പുതിയ കാഴ്ചയായി ,
ഇനി എന്റെ ഊഴം, നാളേക്ക് വേണ്ടി പാടാന്‍ , ഇന്നലഖ്‌ാലെപറ്റി പറയാന്‍
ഇനി എന്റെ ഊഴം , പറന്നു വരുന്ന വണ്ടുകള്‍ക്ക് തേന്‍ നുകരാന്‍
ഇനി എന്റെ ഊഴം ,വാര്‍ത്തെടുക്കാന്‍ പുതിയ മൊട്ടുകളെ ,
പിന്നെ എന്റെ ഊഴം ,കരിഞ്ഞുണങ്ങാന്‍ ,അടര്‍ന്നു വീഴാന്‍ ,ഈ മണ്ണിനു വളമാകാന്‍ ...
മൊട്ടു:ഞാനാണ് നായകന്‍
Tuesday, 23 September 2008
Subscribe to:
Posts (Atom)